വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നടി നവ്യാനായര്‍ വീണ്ടും
തിരിച്ചെത്തിയപ്പോള്‍ കിട്ടിയത് വേദനകള്‍ മാത്രം. വലിയ പ്രതീക്ഷകളോടെയാണ്
വിവാഹശേഷം സിനിമയിലേക്ക് തിരിച്ചുവന്നത്. സീന്‍ ഒന്ന് നമ്മുടെ വീട് നല്ലൊരു
സിനിമയായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് വേണ്ടത്ര പബ്ലിസിറ്റി നല്‍കുകയോ
തിയേറ്ററുകളില്‍ ഓടുകയോ ചെയ്തില്ലെന്നും നവ്യ കുറ്റപ്പെടുത്തി. കേരള
കൌമുദിയുടെ ഫ്ലാഷ് മൂവീസിന് നല്കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം
വ്യക്തമാക്കിയത്.
ഒരു പാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് സീന്‍ ഒന്ന് നമ്മുടെ വീട്ടില്‍
അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയെ തഴപ്പെടുന്നതാണ് കണ്ടത്. കല്യാണം കഴിഞ്ഞ്
നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ മോനുണ്ടായതോടെ എല്ലാം
ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സീന്‍ ഒന്ന് നമ്മുടെ വീടിന്റെ
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഒരാഗ്രഹം തോന്നി. അങ്ങനെയാണ് ഇത്രയും
കഷ്ടപ്പെട്ട് അഭിനയിച്ചത്. പക്ഷേ അതിന്റെ ഫലം ഇങ്ങനെയൊക്കെയായെന്നും നവ്യ
പറഞ്ഞു.
kaaalam maari mooleee... NEW GENERATION aan ipo... :p
ReplyDelete