മലയാളസിനിമയില്‍ ഹാസ്യത്തിന് യാതൊരു വിലയും നല്‍കുന്നില്ലെന്ന് നടി
കല്‍പ്പന. മലയാള സിനിമയില്‍ അറിയപ്പെടുന്ന നടനാണ് ജഗതിശ്രീകുമാര്‍.
ഹാസ്യനടന്‍ എന്ന പേരു വന്നതിനാല്‍ മലയാള സിനിമ പലപ്പോഴും ജഗതിയെ മറന്നു.
ചാര്‍ലി ചാപ്ലിന്‍ ഹാസ്യ സിനിമകളുടെ പേരില്‍ ലോകസിനിമയില്‍ ഇന്നും
നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ജഗതി ശ്രീകുമാറിന് എന്ത് അംഗീകാരമാണ്
കിട്ടിയത്? ഇത്രയും സിനിമകളില്‍ അഭിനയിച്ച ജഗതി ഭരത് അവാര്‍ഡിന്
യോഗ്യതയില്ലേ? എന്നും കല്‍പ്പന ചോദിച്ചു. കൊല്ലം പ്രസ് ക്ലബില്‍ മീറ്റ് ദി
പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കല്‍പ്പന
ഇവിടെ ഹാസ്യം ആസ്വദിക്കാനും ചിരിച്ചുതള്ളാനും മത്രമുള്ളതാണ്,
അത്രമാത്രം. അവാര്‍ഡ് പ്രഖ്യാപനം വരുമ്പോള്‍ അത് മമ്മൂട്ടിക്കോ,
മോഹന്‍ലാലിനോ- ഇതാണ് മലയാളത്തില്‍ നടക്കുന്നതെന്നും കല്‍പ്പന ആരോപിച്ചു.
ന്യൂ ജനറേഷന്‍ സിനിമ തീയലിന്റെ ചേരുവയുള്ള സാമ്പാറാണ്. സിനിമകളിലും
മിനിസ്ക്രീനുകളിലും അനാവശ്യ പ്രവണതകള്‍ കൂടിവരികയാണെന്നും കല്‍പ്പന പറഞ്ഞു.
സിനിമയില്‍ സ്ത്രീകളുടെ മദ്യപാനവും സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള
സംഭാഷണങ്ങളും ഒഴിവാക്കേണ്ടതുണ്ട്. ന്യൂജനറേഷന്‍ സിനിമകളില്‍ ഇത്തരം
സീനുകള്‍ വ
ര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കല്‍പ്പന ഇത്തരമൊരു പ്രസ്താന
നടത്തിയത്. സിനിമയില്‍ പ്രസവം പോലുള്ള സ്വകാര്യതകള്‍
പ്രദര്‍ശിപ്പിക്കുന്നതും ശരിയല്ലെന്നും കല്‍പ്പന വ്യക്തമാക്കി.
സ്ത്രീകളുടെ വസ്ത്രധാരണമാണ് വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്ക് കാരണമെന്ന്
താന്‍ കരുതുന്നില്ല, അത്തരമൊരു അഭിപ്രായം ശരിയല്ല. മഞ്ജുവാര്യര്‍ അഭിനയ
രംഗത്തേക്ക് തിരിച്ചുവന്നാല്‍ മലയാള സിനിമയ്ക്ക് അത്
മുതല്‍ക്കൂട്ടാകുമെന്നും കല്‍പ്പന പറഞ്ഞു.
0 comments:
Speak up your mind
Tell us what you're thinking... !