ഓണത്തിന് റിലീസ് ചെയ്യാനുള്ള ചിത്രങ്ങളുടെ ആദ്യപട്ടികയില്‍
മൊഹന്‍ലാലിന്റെ മെമ്മറി കാര്‍ഡ്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം
പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തെന്നിന്ത്യന്‍
സ്റ്റാര്‍ പ്രകാശ് രാജും പ്രധാനവേഷത്തിലെത്തും.
അനില്‍ സംവിധാനം ചെയ്യുന്ന ‘മെമ്മറി കാര്‍ഡില്‍ വിരമിച്ച പട്ടാള
ഇന്റലിജന്റ്‌സ് ഓഫീസറായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഗുഡൈന്‍
പ്രഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഹെദരാബാദ് പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ അന്യഭാഷയിലെ പ്രമുഖ താരങ്ങളും
അഭിനയിക്കും.
നേരത്തെ മോഹന്‍ലാലിനെ നായകനാക്കി അടിവേരുകള്‍, ദൗത്യം, സൂര്യഗായത്രി
എന്നീ ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനാണ് അനില്‍. ഹൈദരാബാദില്‍ ആറു
ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഒരു കഥയാണ് മെമ്മറി കാര്‍ഡ്. പ്രകാശ് രാജ്
പൊലീസ് വേഷമാണ് ചെയ്യുന്നത്.
0 comments:
Speak up your mind
Tell us what you're thinking... !